Mon. Dec 23rd, 2024
ഡൽഹി:

 
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും ഉള്ളതാണ് ഈ പാക്കേജെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്നും 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പേരിലുള്ള ഈ പുതിയ പാക്കേജിനെ സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam