Sat. Jan 18th, 2025
ഡൽഹി:

 
എല്ലാ ദിവസവും ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണെന്നും രാജ്യത്തിപ്പോഴും സാമൂഹിക വ്യാപനമില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ കൊവിഡിൽ സാമൂഹിക വ്യാപനം ഉണ്ടായോയെന്നറിയാനുള്ള സിറോളജിക്കൽ ടെസ്റ്റിനും തുടക്കമായതായി അറിയിച്ചു.

ചില പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുന്നതിനാലാണ് ഈ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള രോഗബാധ നിരക്ക് 4.9 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam