Mon. Nov 18th, 2024

തിരുവനന്തപുരം:

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇക്കാര്യവും പരിഗണിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ പല സംസ്ഥാനങ്ങളിലും മദ്യത്തിന് അധിക നികുതി ചുമത്തിയിരുന്നു. എന്നാല്‍, ആ സംസ്ഥാനങ്ങളിലൊന്നും തന്നെ യാതോരു വിധ പ്രതിഷേധങ്ങളും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മദ്യത്തിലൂടെ വരുമാനം കണ്ടെത്താന്‍ കേരള സര്‍ക്കാരും ആലോചിക്കുന്നത്. മദ്യവില്‍പന ശാലകളള്‍ തുറക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

അതേസമയം, പരിഷ്കരിച്ച ബജറ്റ് അവതരിപ്പിക്കണമോയെന്ന കാര്യം ജൂണിൽ തീരുമാനിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ഇക്കാര്യം ആലോചിക്കാൻ പ്ലാനിങ് ബോർഡ്, കിഫ്ബി, ഉന്നതതല സമിതി എന്നിവ പഠനം നടത്തുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും. പണം ഇല്ലെന്നു പറഞ്ഞു ജനങ്ങളെ കൈവിടില്ല. പ്രഥമ പരിഗണന ആരോഗ്യമേഖലയ്ക്കു തന്നെയാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam