Thu. Jun 5th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്‍സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്‍സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 34 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയുടെ പഞ്ചായത്താണ് നെന്മേനി. തമിഴ്‍നാട്ടില്‍ വലിയ രീതിയില്‍ കൊവിഡ് വ്യാപിച്ച കോയമ്പേട് മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇന്ന് ഒരു കൊവിഡ് കേസു കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം എട്ടായി. ആയിരത്തി എണ്ണൂറ്റി അമ്പത്തി അഞ്ച് പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam