Sat. Jan 18th, 2025
കൊച്ചി:

മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ കപ്പൽ  ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊച്ചി തുറമുഖത്തെത്തും. ഇന്ത്യൻ നാവിക സേനയുടെ മഗർ എന്ന കപ്പലിലാണ് ആളുകളെ ഇത്തവണ നാട്ടിലെത്തിക്കുന്നത്.  മുന്നൂറോളം യാത്രക്കാരുമായി എത്തുന്ന കപ്പൽ വൈകിട്ട് ഏഴു മണിയോടെ തുറമുഖത്ത് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായാണ് മാലിദ്വീപില്‍ നിന്ന് 200 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയത്. പ്രവാസികളെ ഉള്‍ക്കൊള്ളുന്നതിന് ഭക്ഷണവും ശുചിമുറിയും അടക്കം സംവിധാനങ്ങൾ ഒരുക്കുകയും ഒപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാർക്കുമായി പ്രത്യേക മെസ്സും സജ്ജീകരിച്ചിട്ടുണ്ട്.

By Arya MR