Fri. Apr 4th, 2025
വാഷിംഗ്‌ടൺ:

വൈറ്റ്ഹൗസിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം ​വഹിക്കുന്ന ഡോ. ആന്റണി ഫൗസി അടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ക്വാറന്‍റീനില്‍. ഡോ. ഫൗസി കൂടാതെ ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റീൽ പ്രവേശിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയതിനാലാണ് ഈ നീക്കം.

വൈറ്റ്​ ഹൗസില്‍ മൂന്നുപേര്‍ക്ക്​ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെങ്കിലും ഉചിതമായ മുന്‍കരുതലുകള്‍ എടുക്കുമെന്നും വീട്ടിലിരുന്ന്​ തന്റെ ചുമതല നിര്‍വഹിക്കുന്നതായും ഇന്‍സ്​റ്റിറ്റ്യൂട്ട്​ അധികൃതര്‍ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam