Sat. Jan 18th, 2025

യുഎഇ:

യു എ ഇയിൽ  െകാവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് രേഖപ്പെടുത്തിയചത് റെക്കോര്‍ഡ് വര്‍ധന. 781 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. പുതുതായി 13 പേര് മരിക്കുകയും ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 198 ആയി ഉയര്‍ന്നു.  മൊത്തം രോഗബാധിതരുടെ എണ്ണം ഇപ്പോൾ 18,198 ആയി ഉയർന്നു. യു എ ഇയിൽ ഒരോ ദിവസവും മരണസംഖ്യയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. 24 മണിക്കൂറിനിടെ ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന മരണസംഖ്യയും രോഗവ്യാപന നിരക്കുമാണ് ഇന്നത്തേത്.

അതേസമയം, രോഗം ഭേദമാവുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇന്ന് 509 പേർക്കാണ് രോഗം പൂർണമായും ഭേദമായത്. രോഗവിമുക്തി നേടിയവർ ഇതോടെ 4,800 കടന്നു.

ഗള്‍ഫിലാകമാനം കൊവിഡ് ബാധിതര്‍ 95,000 കടന്നു. നാലായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ കോവിഡ് മരണസംഖ്യ 511 ആയി. സൗദിയിൽ മരണ നിരക്കിന് പുറമെ രോഗികളുടെ എണ്ണവും മാറ്റമില്ലാതെ ഉയരുകയാണ്. ഖത്തർ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam