Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ലോക്ഡൗണിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനത്തെ പലഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി- യുപി അതിർത്തിയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇത് മൂന്നാം തവണയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെടുന്നത്. നേരത്തെ ഉണ്ടായ രണ്ട് ഭൂചലനവും  തീവ്രത കുറഞ്ഞതായിരുന്നു.

‘ഡൽഹിയിൽ ഭൂചലനമനുഭവപ്പെട്ടു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നു’ – ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam