Sun. Jul 27th, 2025
ഡൽഹി:

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഒരിക്കലും രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നുവെന്ന്  സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലെ പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന ഗൊഗോയിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. രഞ്ജൻ ഗഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണക്കേസ് വന്നപ്പോൾ അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചു ചേർത്തത് അനാവശ്യമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam