Mon. Dec 23rd, 2024
കാലിഫോർണിയ:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് നൽകിയ വർക്ക് ഫ്രം ഹോം സംവിധാനം ഈ വർഷം മുഴുവൻ തുടരാൻ നിശ്ചയിച്ച് ഫേസ്ബുക്കും ഗൂഗുളും. വര്‍ക്ക് ഫ്രം ഹോം പോളിസി ജൂണ്‍ 1 വരെയാണ് നിലവിലുള്ളതെങ്കിലും അത് തുടരാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ഈ വർഷം മുഴുവൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ വിശദമാക്കി.  ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിന് പിന്നാലെ ജൂലൈ 6ന് ഓഫീസുകള്‍ തുറക്കുമെങ്കിലും വർക്ക് ഫ്രം ഹോം തുടരാമെന്ന് ഫേസ്ബുക്കും അറിയിച്ചു.

By Arya MR