Mon. Dec 23rd, 2024
തിരുവനന്തപുരം:

ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ചർച്ച ചെയ്യാനും സംവദിക്കാനുമായി ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയ്യാർ. ( https://health.kerala.gov.in) എന്ന വെബ്‌സൈറ്റാണ് പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദിയായി ഒരുക്കിയിരിക്കുന്നത്. കൃത്യമായ തീരുമാനവും ആസൂത്രണവുമാണ് കേരള മോഡല്‍ എന്നതുപോലെ ഈ പോര്‍ട്ടലും മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു.  തത്സമയ ഡാഷ് ബോര്‍ഡ് കാണാനും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാനും ഈ പോർട്ടൽ വഴി സാധിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam