Wed. Jan 22nd, 2025

തിരുവനന്തപുരം:

ഗൾഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. എല്ലാ എയർ പോർട്ടുകളിലും യാത്രക്ക് കെ എസ് ആർ ടി സി ബസ്സ് സജ്ജമാണ്. കാറുകൾ ആവശ്യമുള്ളവർക്ക് ആവശ്യത്തിന് ടാക്സികളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെയും കെ എസ് ആർ ടി സി യുടെയും ഉന്നത ഉദ്ദ്യോഗസ്ഥരെ ക്രമീകരണങ്ങൾ ഉറപ്പാക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam