Mon. Aug 11th, 2025 7:36:10 AM
വയനാട്:

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്ന് പേരുടെയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ ഭാര്യക്കും അമ്മക്കും ക്ലീനറുടെ മകനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡ്രൈവര്‍ക്കൊപ്പം ചെന്നൈ മാര്‍ക്കറ്റില്‍ പോയി വന്ന ക്ലീനറുടെ മകന്‍ കൂടുതല്‍ പേരുമായി സമ്പർക്കം പുലർത്തിയതായി റിപോർട്ടുകൾ വരുന്ന അടിസ്ഥാനത്തിലാണ് റൂട്ട്മാപ്പ് ഉടൻ തന്നെ പുറത്തുവിടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്. റൂട്ട് മാപ്പിൽ പ്രസിദ്ധീകരിച്ചതിനേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ ഡ്രൈവറും സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ.

By Athira Sreekumar

Digital Journalist at Woke Malayalam