Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

പ്രവാസികളെ നാളെ സ്വീകരിക്കാന്‍ കൊച്ചി പൂര്‍ണ സജ്ജമായി കഴിഞ്ഞു. എന്നാല്‍ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായെങ്കിലും നാളെ പുറപ്പെടാനിരുന്ന ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റിയതായി വിവരം. നാളെ രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

പ്രവാസികളെ വഹിച്ചുകൊണ്ടുവരുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന ഫലം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പരിശോധന വെെകുന്നതാണ് വിമാനങ്ങളുടെ സമയക്രമത്തിന് മാറ്റം വന്നതെന്നാണ് വിവരം.

നാളെ കേരളത്തിലേക്ക് മൂന്ന് സര്‍വീസുകള്‍ നടത്തുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരുന്നത്. അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും, ദോഹ-കൊച്ചി വിമാനം രാത്രി 10.45നും, ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍,  മറ്റ് രണ്ട് വിമാനങ്ങളുടെ സര്‍വീസില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല.

By Binsha Das

Digital Journalist at Woke Malayalam