Sat. Apr 27th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഉടന്‍ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സെെസ് മന്ത്രി ടിപി രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ്  മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.

മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam