Wed. Jan 22nd, 2025

കൊച്ചി:

പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചി വിമാനത്താവളവും തുറമുഖവും. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളാണ് സജ്ജീകരിച്ചരിക്കുന്നത്.  ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. ആദ്യ ദിനമായ നാളെ കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്. രണ്ടുവിമാനങ്ങളിലുമായി 400 പേരാണ് എത്തുക.

 

 

By Binsha Das

Digital Journalist at Woke Malayalam