Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളില്‍ സാമ്പത്തികപ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസികളെ സ്വാകരിക്കാന്‍ കേരളം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മടങ്ങി വരുന്ന പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറൻ്റൈൻ കാലയളവിൽ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രവാസികളോട് കേന്ദ്രസർക്കാരിനുള്ള മനോഭാവമല്ല സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍  ഓര്‍ഡിനൻസ് ഇറക്കാൻ സര്‍ക്കാരിന് അവകാശമുണ്ടെന്ന കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം മാറ്റി വയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തതതെന്നും ധനമന്ത്രി പ്രതികരിച്ചു.

By Binsha Das

Digital Journalist at Woke Malayalam