Sat. May 4th, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ഒരാഴ്ചത്തെ ഇടവേളയിൽ  ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ പ്ലസ് ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെയ്ക്കുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച്  ബുധനാഴ്ച  വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. എന്നാൽ പൊതുഗതാഗതം ആരംഭിച്ചതിന് ശേഷം മതിയോ പരീക്ഷ എന്ന വിഷയത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam