മുംബൈ:
രാജ്യത്ത് ക്രിപ്റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഉത്പന്നം, കറൻസി, ചരക്ക്, സേവനം ഇതിൽ ഏതു വിഭാഗത്തിലാണ് ജിഎസ്ടിയിൽ ക്രിപ്‌റ്റോ കറൻസിയെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിലും വ്യക്തത നൽകണമെന്നാണ് ആവശ്യം. ക്രിപ്‌റ്റോ കറൻസിയുടെ നിരോധനം നീക്കിയെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ ക്രിപ്‌റ്റോ ഇടപാടുകളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇതേ തുടർന്നാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിക്കുന്നത്.