Fri. Apr 26th, 2024
ദുബായ്:

യുഎഇയില്‍ ഇന്നലെ മാത്രം കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 203. എന്നാൽ 567 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം പതിനാലായിരത്തി എഴുന്നൂറ്റി മുപ്പതായി. രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി ആറ് പേർ ഇതുവരെ രോഗമുക്തരായെന്നും ഇതുവരെ വൈറസ് ബാധ മൂലം 137 പേർ മരണപ്പെട്ടതായും  യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. ലോകത്ത് ഏറ്റവുമധികം കൊവിഡ് പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നിലവിൽ യുഎഇ.

By Athira Sreekumar

Digital Journalist at Woke Malayalam