Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ തന്നെയാണ് അവരുടെ ട്രെയിന്‍ ടിക്കറ്റ് ചെലവുകള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ടിക്കറ്റ് ചെലവ് വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു ചെലവും വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിനെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതെ സമയം, സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസിന്‍റെ ആഹ്വാനത്തെ മുഖ്യമന്ത്രി പരിഹസിച്ചു. അതിലേക്ക് കടക്കുന്നില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി. 

നിര്‍ധനരായ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും, ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ്​ കമ്മിറ്റികളാണ്​ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയ്ച്ചിരുന്നു. 

By Arya MR