Wed. Jan 22nd, 2025
തിരുവനന്തപുരം:

 
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്കെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിക്കാന്‍ പോകുന്ന ട്രെയിനുകള്‍ കാലിയായാണ് തിരിച്ചത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഇതിനായി നേരത്തേ റെയില്‍വേ ബോര്‍ഡുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam