Wed. Apr 24th, 2024

ന്യൂഡല്‍ഹി:

ഇന്ന് വെെകീട്ട് നടക്കുന്ന നോൺ അലൈൻമെന്‍റ് മൂവ്മെന്‍റ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കൊവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.  ഇന്ത്യൻ സമയം 4.30ഓടെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കും. യോഗത്തിൽ ഇന്ത്യയുടെ കോവിഡ് സ്ട്രാറ്റജിയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് സൂചന. 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ ‘നാം’ ഉച്ചകോടിയാണിത്.

 

By Binsha Das

Digital Journalist at Woke Malayalam