Fri. Mar 29th, 2024

ദുബായ്:

യുഎഇയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിൽ മരിച്ചു. ഇന്നലെ മാത്രം അഞ്ച് മലയാളികളാണ് യുഎഇയിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബും കൊവിഡ് മൂലം ഇന്ന് മരണപ്പെട്ടു. യുഎഇയിൽ ഇതുവരെ പതിനാലായിരത്തി ഒരുന്നൂറ്റി അറുപത്തി മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറ്റി ഇരുപത്തി ഏഴ് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam