Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ട് മഹാപ്രളയങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാർ ലോക്ഡൗണ്‍ മൂലം വൈദ്യുതി പ്രവർത്തികൾ കുറഞ്ഞതിനാൽ ജോലിയില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈദ്യുതിക്കാലിടൽ മുതൽ ലൈൻ അറ്റകുറ്റപ്പണി വരെ ചെയ്യുന്ന കരാർ ജീവനക്കാരാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സംഘടന  മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇത് കൂടാതെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ അനർഹരെ തിരുകി കയറ്റിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam