ഡൽഹി:
കൊവിഡ് 19ന് എതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. ‘സോളിഡാരിറ്റി’ എന്ന പേരിലുള്ള കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിര്‍ എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളില്‍ പരീക്ഷണാര്‍ത്ഥത്തില്‍ പ്രയോഗിക്കും. ഇതിന്‍റെ ഭാഗമായി മരുന്നിന്‍റെ ആയിരം ഡോസ് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഐസിഎംആര്‍, സിഎസ്‌ഐആര്‍ എന്നിവയിലെ ശാസ്ത്രജ്ഞര്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.