Wed. Nov 6th, 2024
ഡൽഹി:

രാജ്യത്ത് ഇതുവരെ നാൽപത്തി 2,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 1,373 പേർ വൈറസ് ബാധ മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന മൂന്നാം ഘട്ട ലോക്കഡൗണിന് ഇന്ന് മുതൽ തുടക്കമായി. രോഗബാധ കൂടുതൽ ഉള്ള മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങി 20 സ്ഥലങ്ങളിൽ കേന്ദ്രസംഘം നിരീക്ഷണം നടത്തും. കഴിഞ്ഞ നാല് ദിവസമായി പോസിറ്റീവ് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തിയതിനാലാണ് ഈ നീക്കം.

പടിഞ്ഞാറൻ യുപിയിലെ ആഗ്ര, മീററ്റ്, സഹാറൻപുർ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവു നൽകുന്ന തരത്തിലാണ് മൂന്നാം ഘട്ട ലോക്കഡൗണിലെ ക്രമീകരണങ്ങൾ.

By Athira Sreekumar

Digital Journalist at Woke Malayalam