Wed. May 21st, 2025
കൊച്ചി:

 
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യസംഘം മാലിദ്വീപില്‍ നിന്ന് ഈയാഴ്ച കപ്പൽ മാർഗം കൊച്ചിയിലെത്തുമെന്ന് പ്രവാസികാര്യ മന്ത്രാലയം അറിയിച്ചു. കൊച്ചിയില്‍ എത്തുന്ന ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പിന്നീട് തീരുമാനം അറിയിക്കും. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ക്വാറന്റൈനിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam