Fri. Mar 29th, 2024
വാഷിംഗ്‌ടൺ:

 
വര്‍ഷാവസാനത്തോടെ അമേരിക്കയ്ക്ക് കൊറോണ വൈറസ് വാക്സിൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്‌സ് ന്യൂസിന്റെ ടിവി ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കിയാലും പ്രശ്നമില്ലെന്നും തനിക്ക് ഫലം ലഭിക്കുന്ന ഒരു വാക്സിനാണ് ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണ വേഗത്തില്‍ നടക്കുന്ന ഒരു ഗവേഷണ പ്രക്രിയയില്‍ മനുഷ്യ ശരീരത്തില്‍ വാക്‌സിന്‍ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പരിപാടിയിൽ ചോദ്യം ഉന്നയിച്ചതിനാണ് അദ്ദേഹം ഈ മറുപടി നൽകിയത്.

By Athira Sreekumar

Digital Journalist at Woke Malayalam