ഡൽഹി:
ജമ്മു കശ്മീരിലെ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ, ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിക്കുമെന്നും ഇന്റർനെറ്റ് നിരോധനം ജിവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. വീഡിയോ കോൺഫറൻസിങ് വഴി ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിവെച്ചു.