ന്യൂ ഡല്‍ഹി:
കൊവിഡ് വ്യാപനം തടുക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. പുതുക്കിയ മാർഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും നാളെ മുതൽ നിയന്ത്രണങ്ങൾ തുടരുക. മൂന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോൾ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നത് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ല.
രണ്ടാംഘട്ട ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇന്ത്യയിലെ കൊവിഡ് കേസുകൾ 11,9,33 ആയിരുന്നു. എന്നാൽ, ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി. അതേസമയം, രണ്ടാഘട്ടത്തിന്റെ തുടക്കത്തിൽ കൂടുതൽ കേസുകളുണ്ടായിരുന്ന തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങൾക്ക് രോഗവ്യാപനം പിടിച്ചുനിർത്താനായിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും മധ്യപ്രദേശിനും കൊറോണ വ്യാപനം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2293 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതരാകുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,7776 ആയി. ഇന്നലെ മാത്രം 71 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 1223 ആയി.