Mon. Nov 25th, 2024

തിരുവനന്തപുരം:

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസുകള്‍ നടത്തിയാല്‍ നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് ബസുടമകള്‍ പറയുന്നത്. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചിട്ടുണ്ട്.ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 50 ശതമാനം ആളുകളെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.

സംസ്ഥാനത്ത് ആകെ 12000 സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ലോക്ക് ഡൗണ്‍ മൂലം പ്രതിദിനം 10 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടാകുന്നതെന്നാണ് കണക്കുകള്‍. ഈ പശ്ചാത്തലത്തില്‍ ഭാഗിക സര്‍വീസുകള്‍ നിലവിലെ ഈ നഷ്ടം ഇടട്ടിപ്പിക്കുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. 70 ശതമാനം സ്വകാര്യ ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam