Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച  ലോക്ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍  മഹാമാരിയേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കൊറോണവൈറസിനോട് നാം പൊരുത്തപ്പെടണം. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനിടയില്‍ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും മൂര്‍ത്തി പറഞ്ഞു. 

രാജ്യത്തിന് ഇനിയുമേറെക്കാലം ഈ അവസ്ഥയിൽ തുടരാനാവില്ല. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറവാണ്. വിവിധ കാരണങ്ങളാല്‍ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം മരണങ്ങള്‍ ഇന്ത്യയിലുണ്ടാകുന്നുണ്ട്. അതില്‍ നാലിലൊന്നും മലിനീകരണം മൂലമാണ്. അതുകൊണ്ട് തന്നെ കൊവിഡിന്‍റെ കാര്യത്തിൽ പരിഭ്രാന്തിവേണ്ടെന്നും അദ്ദേഹം പറയുന്നു. 

 

By Binsha Das

Digital Journalist at Woke Malayalam