Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊറോണ വൈറസ് വ്യാപനം തടുക്കുന്നതിനായുള്ള നടപടികളെ തുടർന്ന് ഒന്നരമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗതാഗത സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ കേന്ദ്ര ഇടപെടൽ അടിയന്തരമായി വേണമെന്ന് കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരം കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകൾ ഉറപ്പാക്കി നിരത്തിലിറങ്ങാനുള്ള തുകയെന്ന രീതിയിലാണ് കണക്ക് അവതരിപ്പിച്ചത്.

ഇത് കൂടാതെ ഡീസലിനുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നും ശമ്പള വിതരണത്തിനായി 80 കോടി രൂപ നൽകണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാര്‍ജ്ജ് വര്‍ദ്ധന വേണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യവും  ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഗണനയിലുണ്ട്. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam