Sun. Feb 23rd, 2025
ഡൽഹി:

ഡൽഹി മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലെ മലയാളി ഉൾപ്പടെ 122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 350 ജവാന്മാരിൽ 150 പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. ഇതേ ക്യാമ്പിലെ ഒരു ജവാൻ മുൻപ്  കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശ്രീനഗറിൽ ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൗണിനെ തുടർന്ന് യാത്രയ്ക്കിടെ ഡൽഹിയിലെ ക്യാമ്പിൽ തങ്ങുകയായിരുന്നു. ഇയാളിൽ നിന്നാണ് മറ്റുള്ളവർക്ക് രോഗം വന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.  നിലവിൽ ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുന്ന സ്ഥിതിയിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam