Mon. Dec 23rd, 2024
ജനീവ:

ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് കൊറോണ വൈറസ് വ്യാപനമുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വാദത്തെ എതിർത്ത് ലോകാരോഗ്യ സംഘടന. കൊവിഡിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ റയാൻ ആവർത്തിച്ചു. കൊവിഡ് വൈറസിനെക്കുറിച്ചും അതിന്റെ ജീൻ സ്വീക്വൻസുകളെക്കുറിച്ചും പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ വ്യാപനം ഇപ്പോൾ  മൂർധന്യാവസ്ഥയിലാണെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം തുടരുകയാണെന്നും ഡബ്ല്യുഎച്ച്ഒ എമർജൻസി കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈറസിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും ഇത്തരത്തിലൊരു രോഗ വ്യാപനം ഭാവിയിൽ ഉണ്ടാകാതിരിക്കനുമായി ഉത്ഭവത്തെ കുറിച്ച് അറിയാൻ വേണ്ടി  വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ ശ്രമിച്ചിരുന്നതായും കമ്മിറ്റിയിൽ കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam