Thu. Nov 20th, 2025
ന്യൂ ഡല്‍ഹി:

ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശം ലോക്ക്ഡൗൺ നീട്ടുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.