Thu. Dec 26th, 2024

കണ്ണൂര്‍:

ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ വിവര ശേഖരണ രീതിയിലൂടെ ആളുകളുടെ സമ്പർക്കം സ്പെഷ്യൽ ട്രാക്കിംഗ് ടീം കണ്ടെത്തും. ഇതിന്റെ  ഭാഗമായി ഓരോ ഇരുപത് വീടുകളിലേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ കണ്ണൂർ ജില്ലയിൽ 47 പേരാണ് ചികിത്സയിൽ കഴിയുന്നത്. ലോക്ക്ഡൗണിന് മുൻപ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ നിരീക്ഷണ കാലാവതി കഴിഞ്ഞിട്ടുണ്ട്. അവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

 

By Binsha Das

Digital Journalist at Woke Malayalam