Wed. Jan 22nd, 2025

തിരുവനന്തപുരം:

ഇതര സംസ്ഥാന തൊഴിലാളികളെ ബസുകളില്‍ സ്വദേശത്തേക്കു തിരിച്ചയയ്ക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിലുള്ള തൊഴിലാളികളുടെ കാര്യത്തിൽ അതു പ്രായോഗികമല്ലെന്ന് ചൂണ്ടികാട്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഈയൊരു സാഹചര്യത്തില്‍  നോൺസ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം.

കേരളത്തിൽ മൂന്നുലക്ഷത്തി അറുപതിനായിരം അതിഥി തൊഴിലാളികളാണുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്ര അധികം പേരെ ഇത്രയും ദൂരം ബസ് മാർഗം കൊണ്ടുപോകുന്നതു ബുദ്ധിമുട്ടാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇതു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ്  കത്തയച്ചത്.

By Binsha Das

Digital Journalist at Woke Malayalam