Thu. Dec 26th, 2024
ഡൽഹി:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടു പോകാൻ സാധ്യതയുള്ള കമ്പനികളെ സ്വീകരിക്കാൻ നടപടികൾ വേണമെന്നും അനുമതികൾ ഉൾപ്പടെ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമ്മല സീതാരാമനും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

200 അമേരിക്കന്‍ കമ്പനികള്‍ അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു മാറ്റാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതായി അമേരിക്ക-ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് അഗി മുൻപ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം കമ്പനികള്‍ക്ക് അത്രമേല്‍ ആകര്‍ഷകമല്ലെന്നും തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ സുതാര്യത വേണമെന്നും വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.

By Athira Sreekumar

Digital Journalist at Woke Malayalam