തിരുവനന്തപുരം:
മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും ധരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍. ഇന്ന് വൈകുന്നേരം നാല് മണിവരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിര്‍ബന്ധമാക്കി ഡിജിപി ലോക്നാഥ്ബെഹ്റ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലഘിച്ചവര്‍ക്കെതിരെ കേസെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.