Sat. Apr 5th, 2025

തിരുവനന്തപുരം:

ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ നിലവിലുള്ളത്.  കണ്ണൂരില്‍ 47 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. കോട്ടയത്ത് പതിനെട്ടും, ഇടുക്കിയില്‍ പതിനഞ്ചും ഹോട്ട്സ്പോട്ടുകളുണ്ട്. കാസർകോട് 13 ഹോട്ട്സ്പോട്ടുകളാണുള്ളത്.

By Binsha Das

Digital Journalist at Woke Malayalam