Mon. Jul 28th, 2025 12:35:20 PM

വയനാട്:

വയനാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധിരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇള​ങ്കോ അറിയിച്ചു.
പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.

ഇതിനു പുറമെ കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും  ആർ ഇളങ്കോ പറഞ്ഞു. ബത്തേരിയിൽ മാസ്ക് ധരിക്കാത്തതിന് ഒരാളിൽ നിന്നു പിഴ ഈടാക്കി.

By Binsha Das

Digital Journalist at Woke Malayalam