Sun. Jan 19th, 2025
തി​രു​വ​ന​ന്ത​പു​രം:

നി​ല​വി​ലു​ള്ള വാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നിശ്ചയിച്ച സമയത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

ഇ​തി​ന് നി​യ​മ​പ്രാ​ബ​ല്യം ന​ല്‍​കു​ന്ന​തി​ന് ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശുപാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലും മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലും മാ​റ്റം വ​രു​ത്താ​നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​ന്ന​ത്.