Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ സാമൂഹ്യ വ്യാപനം ഇല്ലെന്നും, എന്നാല്‍ സാമൂഹ്യവ്യാപനത്തിലെത്തി എന്ന രീതിയില്‍ പല കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാകുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം നടത്തുന്നതിന് അറുതിയില്ല, ഈ രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊല്ലം ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നു എന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരമൊരു അവസ്ഥ നില നില്‍ക്കുന്നില്ല. വ്യാജവാര്‍ത്തകളില്ലാതാക്കാനായി മാധ്യമങ്ങളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam