Sun. Apr 6th, 2025
ടോക്കിയോ:

കൊവിഡ് വ്യാപനത്തെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച  ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി അറിയിച്ചു. കൊവിഡ് മൂലം  ഒളിംപിക്സ് 2022ലേക്ക് മാറ്റേണ്ടി വരുമോയെന്ന ചോദ്യത്തിനാണ് അങ്ങനെയൊരു സാഹചര്യം വന്നാൽ  ഒളിംപിക്സ് തന്നെ ഉപേക്ഷിക്കുമെന്ന് മോറി പറഞ്ഞത്. എന്നാല്‍ അടുത്തവർഷം തന്നെ ഒളിംപിക്സ് നടത്താനാവുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ യോഷിരോ മോറി കൂട്ടിച്ചേർത്തു.

By Arya MR