Sat. Jan 18th, 2025
ന്യൂഡല്‍ഹി:

 
സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കെെക്കൊള്ളുമെന്ന് സിബിഎസ്ഇ. ലോക്ക്ഡൗൺ പിൻവലിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പത്തു ദിവസങ്ങള്‍ക്കു ശേഷം തിയ്യതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രമാനവശേഷി മന്ത്രി രമേശ് പൊഖ്‍റിയാല്‍ നിഷാങ്ക് പറഞ്ഞു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 29 പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. നേരത്തെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിന് ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ വീടുകളിലെത്തിക്കാനും സിബിഎസ്ഇ തീരുമാനിച്ചു.

By Binsha Das

Digital Journalist at Woke Malayalam