Sun. Jan 19th, 2025
ഐസ്വാൾ:

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറസിങ് ചർച്ചയിൽ സംസാരിച്ചതൊന്നും തനിക്ക് മനസ്സിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി. ചർച്ച ഹിന്ദിയിലായിരുന്നുവെന്നും ഹിന്ദി തനിക്ക് ഒരക്ഷരം പോലും മനസിലാവില്ലെന്നും മുഖ്യമന്ത്രി സോറംതംഗ പറഞ്ഞതായി ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ്സ് ആണ് റിപ്പോർട്ട് ചെയ്തത്. തർജമ ചെയ്തതിൽ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയം കൃത്യമായില്ലെന്ന ആശങ്കയിലാണ് അദ്ദേഹം.

പ്രധാനമന്ത്രിയുമായി നടന്ന മീറ്റിങ്ങിന് പിന്നാലെ അഭിപ്രായം ചോദിച്ചപ്പോഴാണ് സോറംതംഗ ആശയവിനിമയം കൃത്യമായി നടന്നില്ലെന്ന് വ്യക്തമാക്കിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നത്. ലോക്ക്ഡൌണിന് ശേഷം സ്വീകരിക്കേണ്ട നടപടികളേക്കുറിച്ചും പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ധനസഹായത്തേക്കുറിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ യോഗത്തിൽ ചർച്ച ചെയ്തത്.

By Arya MR