Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണിത്.  വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും നേരത്തെ ആരോപണമുയർന്നിരുന്നു.  വിദേശത്തുനിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട് വിവരശേഖരണം നടത്തുന്ന ആശാ വർക്കർമാർക്കും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

അതേസമയം, ഹരിയാനയിലെ  അംബാലയിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ആരോഗ്യപ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായി. ഗ്രാമീണർ പോലീസിനും ആരോഗ്യപ്രവർത്തകർക്കും നേരെ നടത്തിയ ആക്രമണത്തിൽ ഡോക്ടറിന് ഉൾപ്പെടെ പരിക്കേറ്റു.

By Arya MR