Sun. Feb 23rd, 2025

തിരുവന്തപുരം:

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

By Binsha Das

Digital Journalist at Woke Malayalam